Post Header (woking) vadesheri

കേരള ജേർണലിസ്റ്റ് യൂണിയൻ സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്പശാല 8ന്

Above Post Pazhidam (working)

തൃശൂർ : കേരള ജേർണലിസ്റ്റ് യൂണിയൻ തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്പശാല ഈ മാസം എട്ടിന് മുളങ്കുന്നത്തുകാവ് കിലയിൽ നടക്കും. രാവിലെ 10ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി സാറാ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

Ambiswami restaurant

വിവിധ വിഷയങ്ങളിൽ വിദഗ്ദർ ക്ളാസെടുക്കും. കുറ്റാന്വേഷണ കേസുകളുടെ റിപ്പോർട്ടിങ് എന്ന വിഷയത്തിൽ റിട്ട. പൊലീസ് മേധാവി പി.എൻ.ഉണ്ണിരാജൻ, നവമാധ്യമങ്ങളും പുതിയ റിപ്പോർട്ടിങ് രീതികളും എന്ന വിഷയത്തിൽ ജനയുഗം തൃശൂർ ബ്യൂറോ ചീഫ് ബിനോയ് ജോർജ്, പ്രാദേശിക വികസന ജേർണലിസം എന്ന വിഷയത്തിൽ കില അസി.ഡയറക്ടർ മാത്യു ആൻഡ്രൂസും ക്ളാസുകൾ നയിക്കും.

Second Paragraph  Rugmini (working)

കെ.ജെ.യു സംസ്ഥാന പ്രസിഡണ്ട് അനിൽ ബിശ്വാസ്,സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ ഉൾപ്പെടെ സംസ്ഥാന ദേശീയ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡൻറ് അജീഷ് കർക്കിടകത്ത് സെക്രട്ടറി ജോസ് വാവേലി എന്നിവർ അറിയിച്ചു.

Third paragraph