ഗുരുവായൂര്‍ അമൃത് പദ്ധതിയിലെ ഡ്രൈനേജ് ആൻറ് ഫുട്ട് പാത്ത് ഉദ്ഘാടനം 30ന്.
ഗുരുവായൂര്‍.: ഗുരുവായൂര്‍ നഗരസഭ അമൃത് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ടെംപിൾ സിറ്റി ഡ്രൈനേജ് ആൻറ് ഫുട്ട് പാത്ത് വ്യാഴാഴ്ച മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..ചടങ്ങിൽ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും .ടി എന്‍ പ്രതാപന്‍ എം പി ,ദേവസ്വം ചെയര്‍മാന്‍ അഡ്വ .കെ ബി മോഹന്‍ദാസ്,അമൃത് വിഷന്‍ പദ്ധതി ഡയറക്ടര്‍ ഡോ.രേണു രാജ്, എന്നിവര്‍ പങ്കെടുക്കും.
ഗുരുവായൂരിന്റെ നഗര ഹൃദയം മുതല്‍, ടൂറിസ്റ്റ് കേന്ദ്രമായ ആനക്കോട്ട വരെ 10 കിലോമീറ്റര്‍ നീളത്തില്‍ ഫുട്ട്പാത്തും ഡ്രയിനേജുമാണ് ആദ്യ ഘട്ടം എന്ന രീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പദ്ധതി നിര്‍വഹണ തുകയുടെ 50% കേന്ദ്ര സര്‍ക്കാരും 30% സംസ്ഥാന സര്‍ക്കാരും 20% ഗുരുവായൂര്‍ നഗരസഭയുമാണ് വഹിക്കുന്നത്. ശാസ്ത്രീയവും സമഗ്രവുമായ ഈ ഡ്രൈനേജ് സംവിധാനം നഗരസഭയിലെ വിവിധ മേഖലകളിലെ വെള്ളക്കെട്ടിനും പരിഹാരമാകും. നടപ്പാതയിൽ ഗുരുവായൂരിന് മാത്രമായി രൂപപ്പെടുത്തിയ ടൈലുകള്‍ ആണ് പാകിയിരിക്കുന്നത്.
. ഗുരുവായൂരിന്റെ ഇന്നര്‍ റോഡില്‍ ചന്തവും, പെരുമയും ചേര്‍ത്ത് ഇണക്കി വീതിയേറിയ കരിങ്കല്ല് പാളികള്‍ പാകി, ആകര്‍ഷകമായ പോളുകളില്‍ വെളിച്ചം വിതറുന്ന തെരുവുവിളക്കുകളുമായി നിര്‍മ്മിച്ച നടപ്പാത സൗകര്യപ്രദം മാത്രമല്ല നയനദൃശ്യഭംഗി പകരുന്നതുമാണ് ഇന്ത്യയിലെ അമൃത് നഗരങ്ങളിലെ മികവാര്‍ന്ന പദ്ധതിയെന്ന അംഗീകാരം ലഭിച്ച പദ്ധതിയാണ് ഗുരുവായൂരിന്റെ പദ്ധതിയെന്നും ചെയര്‍മാന്‍ പറഞ്ഞു.വൈസ് ചെയര്‍പേര്‍സണ്‍ അനീഷ്ടമ ഷനോജ്,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ മാരായ എ സായിനാഥന്‍,ബി ന്ദു അജിത് കുമാര്‍,ഷൈലജാ സുധന്‍ എന്നിവരും പങ്കെടുത്തു