Above Pot

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ “ദേശ പൊങ്കാല ” ഭക്തി സാന്ദ്രമായി

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാല സമാപന ദിനത്തിൽ “ചെറു താലപ്പൊലി ” മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ദേശ പൊങ്കാല ഭക്തിസാന്ദ്രവും, ആത്മീയനിർഭരവുമായി– ക്ഷേത്രഗോപുര കവാടത്തിന് മുന്നിൽ പ്രത്യേകം അലങ്കരിച്ച വേദി ഒരുക്കി തയ്യാറാക്കിയപൊങ്കാല അടുപ്പിൽ അനുഷ്ഠാന – അനുബന്ധ പൂജകൾക്ക് ശേഷം തിരുവെങ്കിടം ക്ഷേത്രം മേൽശാന്തി കണ്ടീരകത്ത് ഭാസ്ക്കരൻ തിരുമേനി അഗ്നി തെളിയിച്ച് തുടക്കം കുറിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

നേരത്തെ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തിനിറപറ സമർപ്പണവും നിർവഹിച്ചു.നവനീത് നമ്പൂതിരി ,വിവേക് നമ്പൂതിരി എന്നിവർതുടർ പൂജാവിധികൾക്ക് സഹകാർമ്മികരായി – കോട്ടപ്പടി സന്തോഷ് മാരാരുടെ പരിശവാദ്യ അകമ്പടിയോടെപൂജാക്രമങ്ങൾ പൂർത്തിയാക്കി തയ്യാറാക്കിയ പൊങ്കാല നിവേദ്യം ഭക്തർക്ക് പ്രസാദമായി വിതരണവും ചെയ്തു.- കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രപരിസരത്ത് മാത്രമായി ഒരുക്കിയാണു് പൊങ്കാല സമർപ്പണം നടത്തിയത് .

പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം, ചന്ദ്രൻ ച ങ്കത്ത്, ബാലൻ വാറണാട്ട്, ബിന്ദു നാരായണൻ, ശിവൻകണിച്ചാടത്ത്; ജോതിദാസ് ഗുരുവായൂർ, ഹരിപെരുവഴികാട്ടിൽ, പി. ഹരിനാരായണൻ, .രാജേഷ് കൂടത്തിങ്കൽ, പി.രാഘവൻ നായർ വിജയകുമാർ അകമ്പടി;അർച്ചനാരമേശ് എന്നിവർ നേതൃത്വം നൽകി – പ്രഭാത ഭക്ഷണവും നൽകി.. ചെറുതാലപ്പൊലി മഹോത്സവവുമായി ക്ഷേത്രത്തിൽ ചുറ്റു് വിളക്ക്, നിറമാല, കേളി, തായമ്പക, വിശേഷാൽ പാന, ചെമ്പു് താലം എഴുന്നെള്ളിപ്പ് – സന്ധ്യയ്ക്ക് ലക്ഷദീപാർച്ചനയും നടന്നു.