Post Header (woking) vadesheri

മമ്മിയൂര്‍ അതിരുദ്ര മഹായജ്ഞം രഥയാത്ര പ്രയാണം ആരംഭിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ നടക്കുന്ന മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായുള്ള രഥയാത്രയ്ക്ക് ഇന്നലെ തുടക്കമായി. രഥയാത്രയുടെ തുടക്കം, ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ ആരതി ഉഴിഞ്ഞ് ഭഗവദ് പ്രസാദം നല്‍കി തുടക്കം കുറിച്ചു.

Ambiswami restaurant

രഥയാത്രയുടെ ആദ്യ സ്വീകരണം മമ്മിയൂര്‍ അയ്യപ്പ ഭക്തസംഘം ഓഫീസില്‍ നടന്നു. ദിവസവും ആരംഭിയ്ക്കുന്ന രഥയാത്ര, അടുത്ത മൂന്ന് ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയുടെ വിവിധ ക്ഷേത്രങ്ങളില്‍ പ്രയാണം നടത്തും. ഭക്തജനങ്ങള്‍ക്ക് അതിരുദ്രമഹായജ്ഞത്തിനുള്ള ദ്രവ്യങ്ങളും, വഴിപാടുകളും സ്വീകരിക്കുന്നതില്‍ രഥയാത്ര വാഹനത്തില്‍ സൗകര്യം ഒരുക്കിയിട്ടുള്ളതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. ഹരിഹര കൃഷ്ണന്‍ അറിയിച്ചു.

Second Paragraph  Rugmini (working)