ചാവക്കാട്: നഗരസഭ പുത്തന്‍ കടപ്പുറം ബാപ്പുസെയ്ദ് സ്മാരക ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. എന്‍.കെ.അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ. ബി.വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗുരുവായൂര്‍ നഗരസഭ ചെയര്‍മാനും ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാനുമായ എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, നഗരസഭ വൈസ് ചെയര്‍മാന്‍ കെ. കെ.മുബാറക്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലീം, പി. എസ്.അബ്ദുള്‍ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ. എ. വി.മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ , നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ എം.ആര്‍ രാധാകൃഷ്ണന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി. കെശ്രീജ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹെല്‍ത്ത് സെന്റര്‍ അര്‍ബന്‍ ഹെല്‍ത്ത് സെന്ററാകുന്നതോടെ സ്ഥിരം ഡോക്ടറുടെ സേവനം, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിന്റെ മുന്നോടിയായാണ് നഗരസഭ ആധുനിക സൗകര്യങ്ങളോടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 18,42,000 രൂപ വകയിരുത്തി പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകനും, ചാവക്കാട് നഗരസഭ പഞ്ചായത്ത് ആയിരിക്കെ അതിന്റെ മെമ്പറും, തിരുവത്ര സര്‍വിസ് സഹകരണ ബാങ്കിന്റെ സ്ഥാപകനും പാടശേഖര സമിതിയുടെ സാരഥിയുമായിരുന്ന ബാപ്പു സെയ്തിന്റെ സ്മരണാര്‍ത്ഥമാണ് ഹെല്‍ത്ത് സെന്ററിന് ബാപ്പു സെയ്ദ് സ്മാരക ഹെല്‍ത്ത് സെന്റര്‍ എന്ന നാമകരണം നടത്തിയത്.