Post Header (woking) vadesheri

കെ വി സുരേഷ് പാലിയേറ്റിവ് കെയർ “ജ്യോതിസിൽ” പ്രവർത്തനം ആരംഭിച്ചു

Above Post Pazhidam (working)

ചാവക്കാട് : മണത്തല ബേബി റോഡിലെ കിടപ്പ് രോഗികൾക്ക് ആശ്രയമായ കെ വി സുരേഷ് പാലിയേറ്റിവ് കെയർ പുതിയ കെട്ടിടത്തിൽ (ജ്യോതിസിൽ) പ്രവർത്തനം ആരംഭിച്ചു. എം എൽ എ എൻ കെ അക്ബർ , മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ ,നഗരസഭ ചെയർ മാൻ ഷീജാ പ്രശാന്ത് എന്നിവർ ആശംസ അർപ്പിച്ചു ,

Ambiswami restaurant

സംസ്ഥാന സർക്കാരിന്റെ സുപ്രീം കോടതിയിലെ കോൺസൽ അഡ്വ നിഷേ രാജൻ ശങ്കർ , മുൻ നഗര സഭ ചെയർ മാൻ എം ആർ രാധാകൃഷ്ണൻ ,ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വി ഷാനവാസ് , സി പി ഐ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ മുഹമ്മദ് ബഷീർ , നഗര സഭ കൗൺസിലർ രമ്യ ബിനീഷ് ,മുൻ കൗൺസിലർമാരായ എ എ മഹേന്ദ്രൻ , വിശ്വംഭരൻ , അബ്ദുൾ സലാം ,കെ നവാസ് ,കെ എച്ച് ഷാഹുൽ ഹമീദ് ,എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് പി പി സുനിൽകുമാർ, കെ ജെ യു ചാവക്കാട് മേഖല പ്രസിഡന്റ് ജയപ്രകാശ് ചിത്ര ആയുർവേദിക് എം ഡി ഡോ മധു സൂദനൻ, കെ എ മോഹൻ ദാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

Second Paragraph  Rugmini (working)

ചടങ്ങിൽ നഗര സഭയുടെ വാതിൽ പടി സേവനത്തിലേക്കായി 25,000 രൂപയുടെ ചെക്ക് നഗര സഭ ചെയർപേഴ്സണ് കെ വി സുരേഷ് കൈമാറി .കഴിഞ്ഞ മാർച്ച് 15 ന് പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയാത്. നിലവിൽ നഗര സഭയിലെ 24, 25 എന്നീ വാർഡുകളിലെ കിടപ്പു രോഗികൾക്കാണ് പരിചരണം നൽകുന്നത് മൂന്ന് ജീവനക്കാരും ഉണ്ട് . സെക്രട്ടറി കെ പി ആർ ബാബുവിന്റെ നേതൃത്വത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രവത്തനം ഏകോപിക്കുന്നത്

Third paragraph