Header 1 vadesheri (working)

മെഷീൻ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് യുവ എൻജിനീയർ മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : മെഷീൻ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് യുവ എൻജിനീയർ മരിച്ചു. കർണം കോട്ട് ബസാറിൽ പനക്ക പറമ്പിൽ വിശ്വംബരന്റെ മകൻ ജിതിൻ 30 ആണ് മരിച്ചത് .ഇന്ന് രാവിലെ 8.45ന് വീട്ടുമുറ്റത്ത് ബൈക്കുകൾ കഴുകിയ ശേഷം സമീപത്തെ കാർ കഴുന്നതിനായി പൈപ്പ് വലിച്ചു കൊണ്ട് പോകുന്നതിനിടെ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു .

First Paragraph Rugmini Regency (working)

ഷോക്കേറ്റ് പിടയുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന രക്ഷിക്കാനായില്ല . പരേതയായ ബിന്ദുവാണ് മാതാവ് , ഭാര്യ ജ്യോത്സന , ഒന്നര വയസുള്ള അവനി ഏകമകളാണ് .

Second Paragraph  Amabdi Hadicrafts (working)

സഹോദരൻ വിപിൻ (ആസ്‌ത്രേലിയ) പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം നാളെ വീട്ടു വളപ്പിൽ സംസ്കാരം നടക്കും