വിദ്യാർത്ഥികളിലെ കോവിഡാനന്തര മാനസിക പിരിമുറുക്കം, സെമിനാർ സംഘടിപ്പിച്ചു.
ഗുരുവായൂർ : വിദ്യാർത്ഥികളിലെ കോവിഡാനന്തര മാനസിക പിരിമുറുക്കം, അമിത മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാവുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു.
ജാഗൃതി ഗുരുവായൂരും ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായാണ് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ അംഗണത്തിൽ വെച്ച് “സ്കൂൾ മനസ്സ് തുറക്കുന്നു” എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചത്.
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഐ.എസ്. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശംഭു അനിൽ വിഷയാവതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ടി.എം. ലത അദ്ധ്യക്ഷത വഹിച്ചു. ജാഗൃതി വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ റിട്ട.പ്രൊഫ. എൻ.വിജയൻ മേനോൻ, ഷൈലജ ദേവൻ, സൂര്യ തേജസ്, എം. ജയശ്രീ, സജിത് കുമാർ.സി, ഡോ. രംങ്കണ്ണ കുൽകർണി,ഉണ്ണികൃഷ്ണൻ കോട്ടപ്പടി, അനൂപ്. എം,ഹീര. കെ പി എന്നിവർ സംസാരിച്ചു