പൈതൃകം ”കര്‍മ്മശ്രേഷ്ഠ” പുരസ്‌ക്കാരം കലാമണ്ഡലം ഗോപിയ്ക്ക്
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂര്‍ നല്‍കിവരുന്ന ഈ വര്‍ഷത്തെ ”കര്‍മ്മശ്രേഷ്ഠ” പുരസ്‌ക്കാരം, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയ്ക്ക് നല്‍കുമെന്ന് പൈതൃകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരവധി അരങ്ങുകളില്‍ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ കലാസപര്യയ്ക്ക്, ഗുരുവായൂരിലെ സാംസ്‌ക്കാരിക സദസ്സ് നല്‍കുന്നതാണ് ”കര്‍മ്മശ്രേഷ്ഠ” പുരസ്‌ക്കാരം.
ഗുരുവായൂര്‍ ഏകാദശിദിനമായ ചൊവ്വാഴ്ച്ച രുഗ്മിണി റീജന്‍സിയില്‍ വെച്ച് പൈതൃകം ഗുരുവായൂര്‍ സംഘടിപ്പിയ്ക്കുന്ന ഏകാദശി സാസംസ്‌ക്കാരിക സമ്മേളനത്തില്‍ വെച്ച് യ സ്വാമി ഉദിത് ചൈതന്യജി പുരസ്‌ക്കാരം സമ്മാനിയ്ക്കും. പതിനായിരത്തിയൊന്ന് രൂപയും, പ്രശസ്തി പത്രവും, പൊന്നാടയും, ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
ജസ്റ്റീസ് എ. ഹരിപ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍, പ്രശസ്ത തോല്‍പ്പാവക്കൂത്ത് കലാകാരന്‍ കൂനത്തറ രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. കെ. രാധാകൃഷ്ണന്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍, ഡോ: വി.പി. ഗംഗാധരന്‍, മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ: കെ. ജയകുമാര്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്. സാംസ്‌ക്കാരിക സമ്മേളനത്തിന് ശേഷം, തൃപ്പൂണിത്തുറ ഇല്ലം കലാകേന്ദ്രത്തിന്റെ ”പൂതനാ മോക്ഷം” കഥാവിഷ്‌ക്കാരവും ഉണ്ടായിരിയ്ക്കും
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പൈതൃകം കോ: ഓഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത്, സെക്രട്ടറി മധു കെ. നായര്‍, ഖജാന്‍ജി കെ.കെ. ശ്രീനിവാസന്‍, കണ്‍വീനര്‍ ശ്രീകുമാര്‍ പി. നായര്‍, കെ.കെ. വേലായുധന്‍, ആലക്കല്‍ രാധാകൃഷ്ണന്‍, ഐ.പി. രാമചന്ദ്രന്‍, മുരളി അകമ്പടി, ഒ .വി. രാജേഷ്, കെ.കെ. ചന്ദ്രന്‍, ശ്രീധരന്‍ മാമ്പുഴ, രവീന്ദ്രന്‍ വട്ടരങ്ങത്ത് എന്നിവര്‍ അറിയിച്ചു. സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഗീത മത്സരങ്ങളില്‍ വിജയികളായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ സമ്മാനിയ്ക്കും.