Header 1 = sarovaram
Above Pot

ചാവക്കാട് താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റ് പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റിന്റെ പ്രവർത്തനം എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

Astrologer

വൈസ് ചെയർമാൻ കെ.കെ. മുബാരക് , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ് , വാർഡ് കൗൺസിലർ എം ബി പ്രമീള. , ആശുപത്രി സൂപ്രണ്ട് ഡോ. പി കെ ശ്രീജ. , ലേ സെക്രട്ടറി മാർട്ടിൻ പെരേര തുടങ്ങിയവർ സംസാരിച്ചു.

രണ്ടാമത്തെ ഷിഫ്റ്റ് ഡയാലിസിസ് പ്രവർത്തനമാരംഭിക്കുന്നതോടെ 14 രോഗികൾക്ക് കൂടി ഇവിടെ നിന്ന് സേവനം നൽകാനാകും. 2019 ൽ തുടക്കം കുറിച്ച ചാവക്കാട് താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ നിന്നും ഇത് വരെ 3000 ത്തിൽ അധികം ഡയാലിസിസ് ചെയ്ത് നൽകി

Vadasheri Footer