Header 1 vadesheri (working)

കുന്നംകുളത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ

Above Post Pazhidam (working)

കുന്നംകുളം : നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ; സിറ്റി ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ടെക് കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിലാണ് അഗ്നി ബാധയുണ്ടായത് . 10 ലക്ഷത്തിലധികം രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. സര്‍വീസ് സെന്റര്‍ അടച്ച് ഉടമ വീട്ടില്‍ പോയതിനു ശേഷമാണ് ചൊവ്വാഴ്ച്ച രാത്രി 8.35 ഓടെ തീപിടിത്തമുണ്ടായത്.

First Paragraph Rugmini Regency (working)

കുന്നംകുളം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബി വൈശാഖിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍മാരായ വൈശാഖ്, കൃഷ്ണകുമാര്‍, സജിന്‍, ഷിജു, ഷിനോജ്, ശരത്ത്, സ്റ്റാലിന്‍, ഷിജുക്കുട്ടന്‍ ഷിംഞ്ചു, ലൈജു എന്നിവരടങ്ങുന്ന സംഘം എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അഗ്നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

Second Paragraph  Amabdi Hadicrafts (working)