Above Pot

കടപ്പുറം ലൈറ്റ് ഹൗസ് വാർഡിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് തിരിച്ചടി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടി. എൽ ഡി എഫി ന്റെ സിറ്റിംഗ് വാർഡ്‌ യു.ഡി.എഫ് പിടിച്ചെടുത്തു. 16-ാം വാർഡ് ലൈറ്റ്ഹൗസ് വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർഥി ദളിത് ലീഗ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ സുനിത പ്രസാദ് അട്ടിമറി വിജയം കരസ്ഥമാക്കിയത് .. എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി രജിതക്കെതിരെ 84 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുനിത വിജയിച്ചത്.

Astrologer

മുസ്ലിം ലീഗിന്റെ സ്ഥിരം സീറ്റായ 16ാം വാർഡ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പോടെയാണ് സി.പി.എം പക്ഷത്തേക്ക് മാറിയത്. സംവരണ വാർഡായ ഇവിടെ സി.പി.എം മത്സരിപ്പിച്ചത് പൊതുസമ്മതനും പ്രദേശിക നേതാവുമായിരുന്ന ടി.കെ. രവീന്ദ്രനെയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മൊത്തം 16 വാർഡിൽ എട്ട് സീറ്റിൽ യു.ഡി.എഫാണ്. ഒരു സ്വതന്ത്രൻ കൂടി പിന്തുണക്കുന്ന യു.ഡി.എഫിന് ഇതോടെ 10 അംഗങ്ങളായി.

ആകെയുള്ള 1393 വോട്ടര്‍മാരില്‍ 1049 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. സുനിതക്ക് മൊത്തം 539 വോട്ടും രജിതക്ക് 455 വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ ഒ.ആര്‍. ലജീഷിന് 21, എസ്.ഡി.പി.ഐയിലെ ബാലന് 24 വോട്ടും ലഭിച്ചു. കടപ്പുറത്ത് യു ഡി എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തിരഞ്ഞെടുപ്പിലെ പരാജയം സി പി എമ്മിന് ക്ഷീണമായി . യു ഡി എഫ് കോട്ടയായിരുന്ന പുന്നയൂർ പഞ്ചായത്തിലെ ഭരണം പിടിച്ച ത് പോലെ അടുത്ത തവണ കടപ്പുറം പഞ്ചായത്തിലെ ഭരണം പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കയ്യിലെ സീറ്റ് നഷ്ടപ്പെട്ടത് . ഏതു വിധേനയും സീറ്റ് നില നിർത്താൻ വേണ്ടി മുൻ എം എൽ എ യും ,ഇപ്പോഴത്തെ എം എൽ എ യും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്

Vadasheri Footer