Post Header (woking) vadesheri

പെട്രോളിന്റെ സംസ്ഥാന നികുതി കുറച്ചില്ല , ബി.ജെ.പി ചാവക്കാട് സായാഹ്ന ധർണ്ണ നടത്തി

Above Post Pazhidam (working)

ചാവക്കാട്: കേന്ദ്ര സർക്കാർ പെട്രോൾ ഉൽപ്പനങ്ങളുടെ നികുതി കുറച്ചിട്ടും നികുതി കുറക്കാൻ തയ്യാറാവാത്ത പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ചാവക്കാട് സായാഹ്ന ധർണ്ണ നടത്തി.

Ambiswami restaurant

ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ സായാഹ്ന ധർണ്ണ ബി.ജെ.പി ഒ.ബി.സി മോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് കെ.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ ബൈജു അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി സുമേഷ് തേർളി സ്വാഗതവും, കെ.എസ് അനിൽകുമാർ നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)

സായാഹ്ന ധർണ്ണ ക്ക് നേതാക്കളായ സിന്ധു അശോകൻ, സി.എ ബാബുരാജ്, ഉഷ സുകുമാരൻ, ഷീന ദിലീപ്കുമാർ,ഗണേഷ് ശിവജി, വിനോദ് പണിക്കശ്ശേരി, പ്രസന്നൻ വലിയ പറമ്പിൽ, വിജിത്ത് പുക്കയിൽ, മഞ്ചു മനോജ്, പ്രജിത്ത് ഇ.സി, തുടങ്ങിയവർ നേതൃത്വം നൽകി

Third paragraph