Header 1 vadesheri (working)

ചാവക്കാട് ബിജു വധം, ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് : വാനതി ശ്രീനിവാസൻ

Above Post Pazhidam (working)

ചാവക്കാട് : മണത്തല കൊപ്പര ബിജുവിന്റെ കൊലപാതകം അന്വേഷിക്കുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ. ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്കാർ ക്രൂരമായി കൊലപ്പെടുത്തിയ കൊപ്പര ബിജുവിൻറെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വാനതി.

First Paragraph Rugmini Regency (working)

മുസ്ലിം തീവ്രവാദികളുടെ ആസൂത്രിതമായ കൊലപാതകമാണിതെന്നും,അതിനാൽ ഈ കുറ്റത്തിന് എതിരെ നടപടി സ്വീകരിക്കുകയും,കേസ് സമഗ്രമായി അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും വാനതി പറഞ്ഞു. .മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ.സി.നിവേദിത സുബ്രമണ്യൻ,മഹിള മോർച്ച ജില്ല അധ്യക്ഷ ഇ.പി.ഝാൻസി, സീന സുരേഷ്, കെ.ആർ.ബൈജു, അനിൽ മഞ്ചിറമ്പത്ത്, സുമേഷ് തേർളി തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു

Second Paragraph  Amabdi Hadicrafts (working)