Madhavam header
Above Pot

അന്യായമായ വൈദ്യുതി ബിൽ, റദ്ദ് ചെയ്ത് ഉപഭോക്തൃ കോടതി


തൃശൂർ : പതിവിൽ കവിഞ്ഞ വൈദ്യുതി ബിൽ നൽകിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ വൈദ്യുതി ബിൽ റദ്ദ് ചെയ്ത് ഉപഭോക്തൃ കോടതി .കണ്ടശ്ശാംകടവ് ചാലക്കൽ സ്റ്റോർസ് ഉടമ ഷീല ദാസ് ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡിൻ്റെ കണ്ടശ്ശാംകടവ് ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ, തിരുവനന്തപുരത്തെ സെക്രട്ടറി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.

Astrologer

ഷീല ദാസിന് 2015 ജൂലൈ 8 ന് 31921 രൂപ അടയ്ക്കുവാൻ ആവശ്യപ്പെട്ട് ബിൽ നൽകുകയായിരുന്നു. ഹർജിക്കാരിക്ക് 8000 രൂപക്ക് താഴെയുള്ള ബില്ലുകളാണ് സാധാരണ ലഭിച്ചുകൊണ്ടിരുന്നത്. അതിനാൽ 31921 രൂപയുടെ ബിൽ നിയമവിരുദ്ധമെന്നും റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷീല ദാസ് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വൈദ്യുതി ലീക്ക് ചെയ്തു് പോയതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നായിരുന്നു വൈദ്യുതി ബോർഡിൻ്റെ വാദം.എന്നാൽ അതു് സാധൂകരിക്കുന്നതിനുള്ള തെളിവുകളൊന്നും ബോർഡ് ഹാജരാക്കി യില്ല.

ബോർഡിൻ്റെ ഭാഗത്തു നിന്ന് നിയമ പ്രകാരമുള്ള ഇടപെടലുകളല്ല ഉണ്ടായിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് നൽകിയ 31921 രൂപയുടെ ബിൽ റദ്ദ് ചെയ്യുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി

Vadasheri Footer