Header 1 vadesheri (working)

കെ.പി.വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയിലെ എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.പി.വത്സലൻ എൻഡോവ്മെന്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു .ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)


എസ്. എസ്. എൽ. സി,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയവർ, മത്സ്യത്തൊഴിലാളി, ബീഡിതൊഴിലാളി, ചുമട്ടുതൊഴിലാളി, പട്ടിക ജാതി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ, സർക്കാർ വിദ്യാലയത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് നഗരസഭ പുരസ്‌കാരം നൽകി ആദരിച്ചത്.


എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച് വിദ്യാലയത്തിന്റെ എച്ച്.എം സിസ്റ്റർ.എൽസ ആന്റോ, പുത്തൻകടപ്പുറം ജി.ആർ.എഫ്.ടി.എച്ച് എച്ച്.എം പി.കെ. മേഴ്‌സി എന്നിവരെയും ആദരിച്ചു.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്. വൈസ് ചെയർമാൻ കെ.കെ.മുബാറക്, പ്രസന്ന രണദിവെ, എം.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി കെ.ബി.വിശ്വനാഥൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു . നഗരസഭ സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Second Paragraph  Amabdi Hadicrafts (working)