Post Header (woking) vadesheri

ചാവക്കാട് തിരുവത്രയിലെ വർക്ക് ഷാപ്പിൽ ഏഴു ബൈക്കുകൾ കത്തി നശിച്ചു

Above Post Pazhidam (working)

ചാവക്കാട് : ദേശീയ പാതയിൽ തിരുവത്രയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ;7 ബൈക്കുകള്‍ കത്തി നശിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര അമ്പലത്ത് താനപറമ്പില്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബ ടൂവീലർ വര്‍ക്ക് ഷോപ്പിൽ നന്നാക്കാനായി നിറുത്തിയിട്ടിരുന്ന ബൈക്കുകള്‍ ആണ് അഗ്നിക്കിരയായത്.മൂന്ന് ബൈക്കുകൾ പൂർണമായി കത്തി നശിച്ചു.

Ambiswami restaurant

Second Paragraph  Rugmini (working)

ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം.നാട്ടുകാരാണ് ബൈക്കുകൾ കത്തുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. ഗുരുവായൂരിൽ നിന്നും അഗ്നി ശമന സേന എത്തിയാണ് തീ കെടുത്തിയത് മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ട്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.വിവരം അറിഞ്ഞെത്തിയ ഗുരുവായൂർ എസിപി കെ.ജി.സുരേഷ്,ചാവക്കാട് എസ്എച്ച്ഒ കെ.എസ്.സെൽവരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതപ്പെടുത്തി

Third paragraph