Post Header (woking) vadesheri

ഹൃദ്രോഗ ചികിത്സക്ക് ഇൻഷുറൻസ് ക്ളെയിം നൽകിയില്ല, 1,89,212 രൂപ നൽകണമെന്ന് ഉപഭോക്‌തൃ കോടതി

Above Post Pazhidam (working)

.

Ambiswami restaurant

ചാവക്കാട് : ഹൃദ്രോഗ ചികിത്സയുടെ ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ 1,89,212 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്‌തൃ കോടതി .ചാവക്കാട് പുന്ന മുത്തണ്ടശ്ശേരിവീട്ടിൽ സിദ്ധാർത്ഥൻ എം കെ ഭാര്യ നിർമ്മല സിദ്ധാർത്ഥൻ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് ചാവക്കാട്ടെ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ, കൊച്ചിയിലെ ചോളമണ്ഡലം ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർ എന്നിവർ ക്കെതിരെ വിധിയായത്.

Second Paragraph  Rugmini (working)

ഹർജിക്കാർ ബാങ്ക് മുഖേനയാണ് ഇൻഷുറൻസ് ചേർന്നത്. ഇൻഷുറൻസ് കാലയളവിൽ നിർമ്മലക്ക് ഹൃദ്രോഗ സംബന്ധമായ ചികിത്സ വേണ്ടി വന്നു . ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ നടത്തിയ ത് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും നിലവിലുള്ള അസുഖത്തിനാണ് ചികിത്സ നടത്തിയതെന്നും അതിനാൽ ക്ളെയിംപ്രകാരം സംഖ്യ നൽകുവാനില്ല എന്നും പറഞ്ഞ് ക്ളെയിം നിഷേധിച്ചു . തുടർന്ന് ഉപഭോക്‌തൃ കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു

Third paragraph

നിലവിലുള്ള അസുഖത്തിനാണ് ചികിത്സ നടത്തിയതെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി മുമ്പാകെ തെളിയിക്കുവാനായില്ല. ക്ളെയിം നിഷേധിച്ച നടപടി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ.കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് 189212 രൂപയും ഹർജി തിയ്യതി മുതൽ 12 % പലിശയും നൽകുവാൻ കൽപ്പിച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി