
വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു

ഗുരുവായൂർ : വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ പശുവിനെ കെട്ടാന്‍ പോയതായിരുന്നു. കടന്നല്‍ കുത്തേറ്റതിനെ തുടര്‍ന്ന് തളര്‍ന്നുവീണ തോമസിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് 3ന്. വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയ സെമിത്തേരിയില്‍. ഭാര്യ – ഷേര്‍ളി. മകള്‍ – രേഷ്മ. മരുമകന്‍ -അഭിജിത്ത് (ബാംഗ്ലൂര്‍)

