Post Header (woking) vadesheri

ടു ജി സ്‌പെക്ട്രം അഴിമതി : മുൻ സിഎ ജി ക്കെതിരെ മാനനഷ്ട കേസുമായി ഡിഎംകെ കോടതിയിലേക്ക്

Above Post Pazhidam (working)

Ambiswami restaurant

ചെന്നൈ: ടു ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ സിഎജി വിനോദ് റായിക്കെതിരെ ഡിഎംകെ കോടതിയെ സമീപിച്ചേക്കും. വിനോദ് റായിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് ഡിഎംകെ നീക്കം. സ്പെക്ട്രം അഴിമതി കേസിൽ ഡിഎംകെ നേതാക്കളായ എ രാജയും കനിമൊഴിയും പ്രതികളാണ്. മാനനഷ്ട കേസ് ഫയൽ ചെയ്യണമെന്ന അഭിപ്രായങ്ങൾക്കിടെ വിഷയം ചർച്ച ചെയ്യാൻ എം കെ സ്റ്റാലിൽ നാളെ ഡിഎംകെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട് . .

Second Paragraph  Rugmini (working)

Third paragraph

2 ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിനോട് വിനോദ് റായ് കഴിഞ്ഞ ദിവസം നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് ഡിഎംകെയും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സിഎജി റിപ്പോര്‍ട്ടിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പേര് ഉൾപ്പെടുത്താതിരിക്കാൻ കോണ്‍ഗ്രസ് എംപിയായിരുന്ന സഞ്ജയ് നിരുപം സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു 2014 ൽ വിനോദ് റായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞത്. ഇതിനെതിരെ സഞ്ജയ് നിരുപം മാനനഷ്ടക്കേസ് ഫയൽ ചെയ്തു.]

തന്റെ ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നാണ് ഡല്‍ഹി കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വിനോദ് റായ് ഒടുവിൽ സമ്മതിച്ചു. 2015 ല്‍ മാനനഷ്ടക്കേസ് നല്‍കിയതിന് ശേഷം വിനോദ് റായ് തന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ നിരുപാധികം മാപ്പ് എന്ന ആവശ്യത്തിൽ താൻ ഉറച്ച് നിൽക്കുകയായിരുന്നുവെന്നും സഞ്ജയ് നിരുപം പ്രതികരിച്ചു. രണ്ടാം യുപിഎ സർക്കാരിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായിത്തീർന്നത് 2 ജി സ്‌പെക്ട്രം അഴിമതി കേസ് ആയിരുന്നു