തൃശ്ശൂര്‍ ജില്ലയില്‍ 649 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 9.63%

Above Post Pazhidam (working)

Poonthanam

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 649 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,282 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,25,237 ആണ്. 5,17,114 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63% ആണ്.

Vasudev Inn

Rugmani 700-200

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 645 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)

6,736 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,778 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,678 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 280 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 35,09,668 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ 36,44,757 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,00,631 പേര്‍ ഒരു ഡോസ് വാക്സിനും, 13,44,126 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു