തൃശൂരിൽ 780 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.46%.

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 780 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 107 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,110 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,24,588 ആണ്. 5,15,642 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.46% ആണ്.

Poonthanam

Vasudev Inn

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 775 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യപ്രവര്‍ത്തകനും, ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Rugmani 700-200

6,806 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,578പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,928 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 300 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 35,02,932 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

First Paragraph Jitesh panikar (working)

ജില്ലയില്‍ ഇതുവരെ 36,36,363 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,99,735 പേര്‍ ഒരു ഡോസ് വാക്സിനും, 13,36,628 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.