Post Header (woking) vadesheri

ചാവക്കാട് ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു

Above Post Pazhidam (working)

Arya bhavan inner

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു. 3,84,000 രൂപ അടങ്കൽ തുകയായിട്ടുള്ള പദ്ധതിയിൽ 32 ഗുണഭോക്താക്കൾക്കാണ് ഈ വർഷം ആനുകൂല്യം നൽകുന്നത്. ചടങ്ങ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, എ വി മുഹമ്മദ്‌ അൻവർ, പി എസ് അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, കൌൺസിലർമാർ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ ഇ പി അനിറോസ് തുടങ്ങിയവർ പങ്കെടുത്തു.

First Paragraph Jitesh panikar (working)