Above Pot

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ നവതി ആഘോഷിക്കാൻ കോൺഗ്രസും

തൃശൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിൻ്റെ 90 വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങി കോൺഗ്രസ് . നവംബർ 1ന് ഗുരുവായൂർ കിഴക്കേ നടയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രശസ്ത എഴുത്തുകാരി ഡോ.എം ലീലാവതി നവതി ജ്യോതി തെളിയിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും.

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ, വടക്കേക്കാട് , പാവറട്ടി ബ്ലോക്കുകളിലെ 90 വീതം ഭടൻമാർ വെള്ള ഖാദി വസ്ത്രവും വെള്ള തൊപ്പിയുമണിഞ്ഞ് മൂവർണ്ണ പതാകയുമായി സംഗമിക്കുമെന്നും നേതാക്കൾ അറിയിച്ചു.സാമൂഹ്യ പരിഷ്കരണ ചരിത്രങ്ങൾ വളച്ചൊടിക്കുന്നതിൽ ബി ജെ പി – കമ്യൂണിസ്റ്റ് നേതൃത്വങ്ങൾ നടത്തുന്ന നീക്കങ്ങളെ ചെറുക്കുമെന്നും ചരിത്ര യഥാർത്ഥ്യങ്ങൾ പൂർണ്ണതയോടെ അവതരിപ്പിക്കുന്ന സെമിനാറുകൾ ഉൾപ്പടെ നടത്തുകയാണ് ലക്ഷ്യമെന്നും പരിപാടികളിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന പ്രമുഖർ പങ്കെടുക്കുമെന്നും ജോസ് വള്ളൂർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കോൺഗ്രസ് നേതാക്കളായ സുനിൽ അന്തിക്കാട് , അഡ്വ. ജോസഫ് ടാജറ്റ് , രാജേന്ദ്രൻ അരങ്ങത്ത് , കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.