Post Header (woking) vadesheri

പോക്‌സോ കേസിലെ പ്രതിക്ക് ഏഴ് വർഷം തടവും 45,000 രൂപ പിഴയും

Above Post Pazhidam (working)

കുന്നംകുളം : സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലൈംഗിക ചേഷ്ഠകള്‍ കാട്ടി പത്തു വയസുകാരിയായ പെൺകുട്ടിയെ അപമാനിച്ച കേസില്‍, പ്രതിയ്ക്ക് 7-വര്‍ഷം കഠിന തടവ്. കൂടാതെ 45,000/ രൂപ പിഴയും നൽകണമെന്ന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചു. ഏങ്ങണ്ടിയൂര്‍ കുറുമ്പൂര്‍ വീട്ടില്‍ ശരതിനെ (24) യാണ് പോക്‌സോ കോടതി ജഡ്ജ് കെ.എസ്. ഷിബു കുറ്റക്കാരനാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. 2019-ല്‍ വാടാനപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌ത്‌ പ്രതിയെ അറസ്റ്റ് ചെയ്തത്

Ambiswami restaurant

3-വകുപ്പുകളിലായി 7-വര്‍ഷം കഠിന തടവും, 45000/ രൂപ പിഴയുമാണ് ശിക്ഷാ വിധി. 10-വയസ്സുകാരിയായ പെണ്‍കുട്ടിയെ മദ്രസയിൽ പോകുന്ന സമയത്ത് വീടിനടുത്തുളള വഴിയില്‍ വച്ച് പ്രതി അശ്ലീല ചുവയോടെ പെരുമാറുകും, ലൈംഗികചേഷ്ടകള്‍ കാണിച്ച് അപമനിയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വക്കേറ്റ് കെ.എസ്. ബിനോയ് ഹാജരായി. 14-സാക്ഷികളെ വിസ്തരിക്കുകയും, 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

Second Paragraph  Rugmini (working)

2019-വര്‍ഷത്തില്‍ നടന്ന സംഭവത്തില്‍ വാടാനപ്പിളളി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബിജോയ് ആണ് കേസ് അന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വാടാനപ്പിളളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പി. ഗിരീശന്‍. സി.ഡി. ധനീഷ്.എന്നിവരും ഹാജരായിരുന്നു

Third paragraph