Above Pot

തീരദേശ ജനതയുടെ ദീർഘകാല ആവശ്യം നടപ്പിലാകുന്നു , മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കെ എസ് ആർ ടി സി ബസ്

ചാവക്കാട്:ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നിന്നും തൃശൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഒക്ടോബർ 30 ന് ആരംഭിക്കും.മണ്ഡലത്തിലെ തീരദേശ ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു.മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ്.ഒക്ടോബർ 30 ന് അണ്ടത്തോട് വെച്ച് രാവിലെ 7 മണിക്ക് ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്യും.

First Paragraph  728-90

Second Paragraph (saravana bhavan

ചാവക്കാട് ഗുരുവായൂർ എന്നീ പ്രദേശങ്ങളിലൂടെയാണ് സർവീസ് നടത്തുക.വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 8 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനും, കെഎസ്ആർടിസി എം.ഡി.ബിജു പ്രഭാകർ(ഐഎഎസ്)നോടും സംസാരിച്ചിരുന്നു.വിഷയം പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി അന്ന് ;ഉറപ്പ് നൽകിയിരുന്നു.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മുളങ്കുന്നത്തു കാവിൽ പ്രവർത്തന സജ്ജമായപ്പോൾ തന്നെ തുടങ്ങിയതായിരുന്നു യാത്രാ ക്‌ളേശം . തൃശൂരിൽ ചെന്ന് മറ്റൊരു ബസ് പിടിച്ചു വേണം മുളങ്കുന്നത്ത് കാവിൽ എത്താൻ .ഇത് ഒരു പാട് സമയ നഷ്ടത്തിന് കാരണമായിരുന്നു ഇതിനു മുൻപ് ഉണ്ടായിരുന്ന എം എൽ മാർ ഈ ആവശ്യത്തിന് കാര്യമായ താൽപര്യം കാണിച്ചിരുന്നില്ല