Madhavam header
Above Pot

കാനഡയിലേക്ക് വിസ നൽകിയില്ല ,64,245 രൂപയും പലിശയും നൽകുവാൻ ഉപഭോക്തൃ കോടതി വിധി.

തൃശൂർ : കാനഡയിലേക്ക് വിസ എടുത്ത് നൽകാമെന്ന് വാഗ്ദാനം ചെയ്തു് പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ച സംഭവത്തിൽ 64.245 രൂപയും പലിശയും നൽകുവാൻ ഉപഭോക്തൃ കോടതി വിധി. . തൃശൂർ എളവള്ളിയിലുള്ള വട്ടം പറമ്പിൽ സജിത്ത് ഫയൽ ചെയ്ത ഹർജിയിലാണ് പോളിൻസിസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ തൃശൂർ എം ജി റോഡിലെ മാനേജർക്കെതിരെയും കൊച്ചിയിലെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായതു്, വിസ കിട്ടുന്നതിന് വേണ്ടി സജിത്ത് എതൃകക്ഷികൾക്ക് രണ്ട് തവണകളിലായി 1295 കനേഡിയൻ ഡോളർ നൽകിയിരുന്നു .

Astrologer

എന്നാൽ പണം വാങ്ങിയ സ്ഥാപനം വിസ നല്കാത്തതിനെ തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജിക്കാരന് മതിയായ യോഗ്യതകൾ ഉണ്ടായിരുന്നില്ല എന്നായിരുന്നു എതൃകക്ഷി സ്ഥാപനത്തിൻ്റെ വാദം, ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും യോഗ്യതകൾ പരിശോധിക്കാതെ വലിയ സംഖ്യ കൈപ്പറ്റി വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ നടപടി സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ.കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 64,245 രൂപ തിരികെ നൽകുവാനും ഹർജി തിയതി മുതൽ 12 % പലിശ നൽകുവാനും ചിലവിലേക്ക് 5000 രൂപ നൽകുവാനും വിധി പുറപ്പെടുവിക്കുകയായിരുന്നു ഹർജിക്കാരന് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി

Vadasheri Footer