ഗുരുവായൂരിലെ അമൃതും പാളി , കനത്ത മഴയിൽ ക്ഷേത്ര നഗരി സ്‌തംഭിച്ചു
ഗുരുവായൂര്‍: കേന്ദ്ര സർക്കാരിന്റെ ഗുരുവായൂരിലെ അമൃത്പദ്ധതി പാളി.കനത്ത മഴ പെയ്താല്‍ ക്ഷേത്ര നഗരിവെള്ളക്കെട്ടിൽ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കോടികള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ഗുരുവായൂരില്‍ ആകെ പാളിപോയത്. ചൊവ്വാഴ്ച പുലർച്ചെ 4.30മുതൽ രാവിലെ 7 വരെ പെയ്ത മഴയില്‍ ഗുരുവായൂരില്‍ എല്ലാ റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. മമ്മിയൂര്‍ ക്ഷേത്രം റോഡില്‍ അനുഭവപ്പെട്ട വെള്ളക്കെട്ട് വൈകീട്ടാണ് കുറഞ്ഞത് . അതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിശ്ചലമായി.
നടന്നുപോകാന്‍ പോലും കഴിയാത്തത്ര വെള്ളക്കെട്ടാണ് മമ്മിയൂര്‍ പ്രദേശത്ത്.കൈരളി ജംഗ്‌ഷൻ, ശ്രീകൃഷ്ണ സ്‌ക്കൂള്‍ റോഡ്,ചാമുണ്ഡേശ്വരി റോഡ്, തിരുവെങ്കിടം റോഡ്, ഗാന്ധിനഗര്‍, രാജാ ഹാൾ റോഡ് പഞ്ചാരമുക്ക്, മാവിന്‍ചുവട് റോഡ്, തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത വെള്ളക്കെട്ട് ആണ് ഉണ്ടായത് .തൈക്കാട് ജംഗ്‌ഷനിൽ വെള്ളം ഉയർന്നതോടെ കടകളിലേക്ക് വെള്ളം കയറി. നഗര സഭ പ്രദേശത്തെ എല്ലാ ഉൾ റോഡുകളും വെള്ളത്തിൽ മുങ്ങി .
ഗുരുവായൂരിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആണെന്ന് കൊട്ടിഘോഷിച്ചാണ് കോടികൾ ചിലവഴിച്ചു അമൃത് പദ്ധതിയിൽ കാനകൾ നിർമിച്ചത് .എന്നാൽ കാനകളിൽ കൂടി വരുന്ന വെള്ളം ഒഴുകി പോകേണ്ട വലിയ തോട് ശരിയാക്കാൻ ആരും മിനക്കെട്ടില്ല . തോട് സർവേ നടത്തിഅളന്ന് തിട്ടപ്പെടുത്തിയാൽ തീരാവുന്ന പ്രശ്നമാണ് രാഷ്ട്രീയ സ്വാധീനം മൂലം കണ്ടില്ലെന്നു നടിക്കുന്നത് . സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളിലേക്കുള്ള പാലങ്ങൾ വലിയ തോടിന് കുറുകെ നിർമിച്ചതോടെ വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാതായി
പല സ്ഥലത്തും പാലത്തിന്റെ ബീമുകൾ പാലത്തിന്റെ താഴെയാണ് നിർമിച്ചിട്ടുള്ളത് ഇത് കാരണം തോടിന്റെ ഒഴുക്ക് തടസപ്പെട്ടു . കാലാകാലങ്ങളിൽ ഉള്ള മുനിസിപ്പൽ എഞ്ചിനീയർമാർ വൻ തുക കൈക്കൂലി വാങ്ങിയാണ് ഇത്തരം നിർമാണങ്ങൾക്ക് അനുമതി കൊടുത്തത് . നഗര സഭ ഭരണ കർത്താക്കൾ ഈ കയ്യേറ്റങ്ങൾക്കെല്ലാം മൗനാനുവാദവും കൊടുത്തു. ഇതിന്റെ ദൂഷ്യ ഫലങ്ങളാണ് ഇപ്പോൾ ഗുരുവായൂർ നിവാസികൾ അനുഭവിക്കുന്നത് . വലിയ തോടിലെ അനധികൃത നിർമാണങ്ങളും കയ്യേറ്റങ്ങളും മാറ്റാതെ ക്ഷേത്ര നഗരിയിലെ വെള്ളക്കെട്ടിന് ഒരിക്കലും പരിഹാരം ഉണ്ടാകാൻ പോകുന്നില്ല . ക്ഷത്രത്തിന്റെയും ആചാരങ്ങളുടെയും കുത്തക അവകാശികൾ ആണെന്ന് പറഞ്ഞു നടക്കുന്നവർ പോലും ഇതെല്ലം കണ്ടില്ലെന്ന് നടിക്കുകയാണ്