Header 1 vadesheri (working)

ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണം : അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി വി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ സി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. ജീവൻ രക്ഷാപ്രവർത്തനം നടത്തിയ യൂണിറ്റ് ട്രഷറർ കെ ബിനിഷിനെ ആദരിച്ചു. ജില്ല പ്രസിഡന്റ് പി എൻ രവീന്ദ്രൻ ഉപഹാരം നൽകി. ജില്ല സെക്രട്ടറി വി വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. ദിലീപ് വി എസ് നായർ, സുകുമാരൻ ആലക്കൽ, പി വിജീഷ്, പി പി രണദിവെ, വിനോദ്കുമാർ അകമ്പടി എന്നിവർ പ്രസംഗിച്ചു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഭാരവാഹികളായി സുകുമാരൻ ആലക്കൽ(പ്രസിഡന്റ്), കെ ബിനീഷ് (വൈസ് പ്രസിഡന്റ്), വിനോദ് കുമാർ അകമ്പടി( സെക്രട്ടറി), എം ജലജാമണി ( ജോയിന്റ് സെക്രട്ടറി), ടി ആർ അജിത്കുമാർ(ട്രഷറർ), ഇ സി ഫ്രാൻസീസ്, ഇ കെ പരമേശ്വരൻ, പി പി ബിജുമോൻ, എം എസ് മനീഷ് ( എക്‌സിക്യുട്ടീവ് അംഗങ്ങൾ), സുകുമാരൻ ആലക്കൽ (സംസ്ഥാന കൗൺസിൽ അംഗം), പി പി രണദിവെ, സി പി ഷീല, പി വിജീഷ്, കെ എസ് ശ്യാമ(ജില്ല കൗൺസിൽ അംഗങ്ങൾ), എം ആർ ആന്റണി, എ എൽ ലെസ്റ്റിൻ( ഓഡിറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.