Post Header (woking) vadesheri

തൃശൂരിൽ രോഗികളുടെ എണ്ണത്തിൽ വർധന, ഇന്ന് സ്ഥിരീകരിച്ചത് 3,033 പേര്‍ക്ക്. ടി പി ആർ 24.38%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 3,033 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,455 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,469 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,77,169 ആണ്. 4,53,723 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.38% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 3,017 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 243 പുരുഷന്‍മാരും 228 സ്ത്രീകളും പത്ത് വയസ്സിനു താഴെ 132 ആണ്‍കുട്ടികളും 96 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)
  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 193
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 312
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 278
  4. സ്വകാര്യ ആശുപത്രികളില്‍ – 478
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 870

കൂടാതെ 16,305 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,272 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 221 പേര്‍ ആശുപത്രിയിലും 2,051 പേര്‍ വീടുകളിലുമാണ്.

12,439 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,390 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 9,702 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 347 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,76,844 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

തൈക്കാട്, ഒല്ലൂക്കര, പെരുമ്പിലാവ്, ചാമക്കാല, പുത്തൂര്‍, ഏങ്ങണ്ടിയൂര്‍, ഒരുമനയൂര്‍, മുണ്ടൂര്‍, തോളൂര്‍, ആളൂര്‍, കൊടകര, പോര്‍ക്കുളം, ചൊവ്വന്നൂര്‍, ചൂണ്ടല്‍, കണ്ടാണശ്ശേരി എന്നിവിടങ്ങളില്‍ നാളെ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്താണ്.ജില്ലയില്‍ ഇതുവരെ 31,83,196 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,37,868 പേര്‍ ഒരു ഡോസ് വാക്സിനും, 9,45,328 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.