ഫ്ലാറ്റ് നിർമാ ണത്തിലെ അപാകതകൾ 3,10,000 രൂപ നഷ്ടം നല്കുവാൻ ഉപ ഭോക്‌തൃ കോടതി വിധി
തൃശൂർ : ഫ്ലാറ്റ് പണിയിലെ അപാകതകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ അത്താണിയിലുള്ള കൃഷ്ണ റെസിഡൻസിയിലെ ഇ പി എൻ നായർ ഭാര്യ സരള എൻ നായർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ വാസ്തു സൂക്ത ബിൽഡേർസ് ഉടമ എ കെ അനിൽകുമാറിനെതിരെ ഉപ ഭോക്‌തൃ കോടതി വിധിഉണ്ടായത് അനിൽകുമാർ നിർമ്മിച്ച ഫ്ലാറ്റ് ഹർജിക്കാർ വാങ്ങുകയായിരുന്നു. വാഗ്ദാനപ്രകാരം പല സംഗതികളും എതൃകക്ഷിചെയ്തു് നൽകിയില്ല പണികളിൽ ഒട്ടേറെ അപാകതകളും ഉണ്ടായിരുന്നു.
ഫ്ളാറ്റിൻ്റെ ചുവരുകളിൽ ക്രാക്കുകൾ രൂപപ്പെട്ടിരുന്നു , റൂഫിൽ നിന്ന് ലീക്കും ഉണ്ടായിരുന്നു . ഇതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി പരാതി ശരിയാണെന്നു കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു .ഈ റിപ്പോർട്ട് പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ ശീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് നഷ്ടപരിഹാരമായി 3,00,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നല്കുവാൻ വിധിക്കുകയായിരുന്നു ഹർജിക്കാർക്ക് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി