Above Pot

മോഹൻലാലിൻറെ ഗുരുവായൂരിലെ വിവാദ ദർശനം , ദേവസ്വം ഭരണ സമിതിയോഗം ബഹിഷ്കരിച്ചു അഞ്ച് അംഗങ്ങൾ

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ നടൻ മോഹൻ ലാലിൻറെ കാർ ക്ഷേത്ര പരിസരത്തേക്ക് കടത്തി വിട്ട സംഭവത്തിൽ മൂന്നു സെക്യൂരിറ്റി ജീവനക്കാരെ പുറത്താക്കിയായ നടപടിയിൽ പ്രതിഷേധിച്ചു അഞ്ചു ഭരണ സമിതി അംഗങ്ങൾ ഇന്ന് നടന്ന ഭരണ സമിതി യോഗം ബഹിഷ്ക്കരിച്ചു . ദേവസ്വം ചെയർ മാൻ അസുഖ ബാധിതനായതിനാൽ ഓൺലൈൻ ഭരണ സമിതി യോഗമാണ് നടത്താനാണ് നിശ്ചയിച്ചത് ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , എ വി പ്രശാന്ത് , കെ വി ഷാജി കെ അജിത് അഡ്വ കെ വി മോഹനകൃഷ്ണൻ എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്

First Paragraph  728-90

Second Paragraph (saravana bhavan

അതെ സമയം ഇവരെല്ലാം രാവിലെ നടന്ന ശിലാ സ്ഥാപനത്തിൽ പങ്കടുക്കുകയും ചെയ്തിരുന്നു .വിഷു ദർശനത്തിനായി നാലമ്പലത്തിനുള്ളതിൽ കയറിയ ഭരണ സമിതി അംഗങ്ങൾക്കെതിരെ നേരത്തെ അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയിരുന്നു ആ പ്രശ്നം പരിഹരിച്ചു മുന്നോട്ടു പോകുന്നതിനിടയിലാണ് അഡ്മിനി സ്ട്രേറ്റർ അറിയാതെ മൂന്നു ഭരണ സമിതി അംഗങ്ങൾ ദർശനത്തിനായി മോഹൻ ലാലിനെ നാലമ്പലത്തിനകത്തേക്ക് കൊണ്ട് പോയത് . അവർക്കെതിരെ നടപടി എടുക്കാൻ കഴിയാതിരുന്നതോടെയാണ് വാഹനം കടത്തി വിട്ട സെക്യൂരിറ്റിക്കാർക്കെതിരെ നടപടി എടുത്തത് .

ക്ഷേത്രം ഊരാളൻ കൂടിയായ മല്ലിശ്ശേരി യുടെ ആവശ്യപ്രകാരമാണ് സെക്യൂരിറ്റിക്കാർ കാർ കടത്തി വിട്ടതെന്ന് പറയുന്നു . ഈ മാസം അവസാനം വിരമിക്കുന്ന അഡ്മിനിസ്ട്രേറ്ററുമായി ഒരു വിധത്തിലും സഹകരിക്കേണ്ട എന്ന നിലപാട് ആണ് ഇവർ കൈ കൊണ്ടിരിക്കുന്നത് . തങ്ങൾ കാരണം മൂന്നു സെക്യൂരിറ്റി ജീവനക്കാരുടെ ജോലി നഷ്ടപ്പെടാൻ പാടില്ല എന്ന വികാരമാണ് ഈ ഭരണ സമിതി അംഗങ്ങൾക്ക് ഉള്ളത് . ഈ ജീവനക്കാരെ തിരിച്ചെടുത്തില്ലങ്കിൽ ജനുവരി 22 ന് കാലാവധി അവസാനിക്കുന്ന ഭരണ സമിതിയുടെ ഒരു യോഗങ്ങളിലും പങ്കെടുക്കില്ല എന്ന കടുത്ത നിലപാടിലാണ ത്രെ അഞ്ച് ഭരണ സമിതി അംഗങ്ങളും .

കേഡർ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി പി എം നേതൃത്വം കൊടുക്കുന്ന ദേവസ്വം ഭരണ സമിതിയിലാണ് ഈ ചക്കളത്തി പോരാട്ടം നടക്കുന്നത് . അധികാരത്തിൽ കയറിയ അന്ന് മുതൽ തുടങ്ങിയ ഭരണ സമിതിയിലെ പോര് അവസാനിപ്പിക്കാൻ സി പി എമ്മിന് കഴിഞ്ഞില്ല എന്നത് അവരുടെ ദയനീവസ്ഥയാണ് . കഴിഞ്ഞ ഭരണ സമിതി യിൽ എ വി പ്രശാന്ത് മാത്രമാണ് ചെയർ മാൻ കെ ബി മോഹൻ ദാസിനെതിരെ നിന്നതെങ്കിൽ ഈ ഭരണ സമിതിയിൽ ചെയർ മാനെതിരെ അഞ്ച് അംഗങ്ങൾ ആണ് ആണ് യുദ്ധ പ്രഖ്യാപനവുമായി നിൽക്കുന്നത് . ഒരു വിധ അച്ചടക്കവും പാലിക്കാത്ത യു ഡി എഫ് ഭരണ സമിതി കളെ പോലും നാണിപ്പിക്കുന്നതാണ് ഇടതു ഭരണ സമിതിയുടെ കുടിപ്പകയും പോരും . ഇത് ദേവസ്വം ഭരണ സമിതി കളുടെ ചരിത്രത്തിലെ കറുത്ത കാലഘട്ടമായി ഭാവിയിൽ വിലയിരുത്തും എന്നാണ് ഭക്തരുടെയും അഭിപ്രായം