ഗുരുവായൂർ ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്കാരം വി.ഡി.സതീശന്

ഗുരുവായൂർ : ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സമ്മാനിക്കുമെന്ന് ഒ.കെ.ആർ. മേനോൻ സ്മാരകട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. ഒ കെ ആർ മേനോന്റെ 16 ആം ചരമ വാർഷിക ദിനമായ ഒക്ടോബർ 18 ന്റെ തലേദിവസമായ 17 ഞായറാഴ്ച രുക്മണി റീജൻസിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും

Above Pot

വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ മോഹൻദാസ് ചേലനാട്ട്, ബാലൻ വാറണാട്, ഒ.കെ.ആർ.മണികണ്ഠൻ, എന്നിവർ പങ്കെടുത്തു,,