Madhavam header
Above Pot

ഗജരത്‌നം പത്മനാഭന്റെ പ്രതിമ സ്ഥാപിക്കേണ്ടത് പുന്നത്തൂർ കോട്ടയിൽ : പ്രതികരണ വേദി

ഗുരുവായൂർ : ഗജരത്‌നം പത്മനാഭന്റെ പൂര്‍ണ്ണകായ പ്രതിമസ്ഥാപിക്കേണ്ടത് പുന്നത്തൂർ കോട്ടയിൽ ആണെന്ന് ഗുരുവായൂർ പ്രതികരണ വേദി . പത്മനാഭൻ ചെരിഞ്ഞ പുന്നത്തൂർ കോട്ടയിൽ തന്നെയാണ് പത്മനാഭന് അർഹമായ പരിഗണന നൽകി പ്രതിമ സ്ഥാപിക്കേണ്ടതെന്ന് അല്ലാത്ത പക്ഷം അത് പത്മനാഭനോട് ചെയ്യുന്ന അനാദരവ് ആകുമെന്നും പ്രതികരണ വേദി ജനറൽ കൺ വീനർ വേണു പാഴൂർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു .

Astrologer

ഇന്ന് ശ്രീവത്സം കെട്ടിടം നിൽക്കുന്ന കോലോത്ത് പറമ്പിൽ വെച്ചാണ്
ഗുരുവായൂർ ഏകാദശിയുടെ തലേന്ന് 1976 ഡിസംബർ രണ്ടിന് ഭഗവാന്റെ ഗജരാജൻ ഗുരുവായൂർ കേശവൻ ചെരിഞ്ഞത് .അത് കൊണ്ടാണ് ഗജരാജൻ കേശവന്റെ പ്രതിമ അന്നത്തെ ഭരണാധികാരികൾ അവിടെ സ്ഥാപിച്ചത് . പത്മനാഭൻ ചെരിഞ്ഞ പുന്നത്തൂർ കോട്ടയിൽ പ്രതിമ നിർമിക്കാതെ കേശവ പ്രതിമയുടെ സമീപത്ത് പത്മനാഭന്റെ പ്രതിമ സ്ഥാപിക്കുന്നത് കേശവന്റെ പ്രതിമയുടെ പ്രസക്തി കുറക്കുന്നതിന് കാരണമാകുമെന്നും പ്രതികരണ വേദി കുറ്റപ്പെടുത്തി .

പത്തു ലക്ഷം രൂപ ചെലവിട്ടാണ് വഴിപാടായി പ്രതിമ നിർമിക്കുന്നത്. വഴിപാടുകാർ എവിടെ വേണമെങ്കിലും പ്രതിമ നിർമിച്ചു നൽകുമെന്നിരിക്കെ കേശവന്റെ പ്രതിമയുടെ അടുത്തു തന്നെ പ്രതിമ നിർമിക്കാൻ ദേവസ്വം തയ്യാറെടുക്കുന്നതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നും പ്രതികരണ വേദി ആരോപിച്ചു

Vadasheri Footer