Post Header (woking) vadesheri

തൃശൂരിൽ ബുധനാഴ്ച്ച 1,567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1,567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,807 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,494 ആണ്. തൃശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,55,309 ആണ്. 4,32,921 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.36% ആണ്.

Poonthanam

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 120 പുരുഷന്‍മാരും 110 സ്ത്രീകളും പത്ത് വയസ്സിനു താഴെ 40 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.

Vasudev Inn

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Rugmani 700-200

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 189
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 433
സര്‍ക്കാര്‍ ആശുപത്രികളില്‍ – 280
സ്വകാര്യ ആശുപത്രികളില്‍ – 475
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1176

First Paragraph Jitesh panikar (working)

കൂടാതെ 16,374 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,952 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 257 പേര്‍ ആശുപത്രിയിലും 1,695 പേര്‍ വീടുകളിലുമാണ്.

7,696 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,349 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,165 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 182 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,87,448 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ഏങ്ങണ്ടിയൂര്‍, ഒരുമനയൂര്‍, തോളൂര്‍, അടാട്ട്, ആളൂര്‍, ആനന്ദപ്പുരം, കൊടകര, മറ്റത്തൂര്‍, വെറ്റിലപ്പാറ, വരവൂര്‍,എളനാട്, കൊണ്ടാഴി, തൃപ്രയാര്‍, ചേര്‍പ്പ്, ചൂണ്ടല്‍, കണ്ടാണശ്ശേരി എന്നിവിടങ്ങളില്‍ നാളെ (16ന്) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ 29,81,929 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 21,60,825 പേര്‍ ഒരു ഡോസ് വാക്സിനും, 8,21,104 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.