Header 1 vadesheri (working)

ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനം :യുവതി ആത്മഹത്യ ചെയ്തു

Above Post Pazhidam (working)

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ തെക്കുംകരവീട്ടില്‍ മഹേഷിന്റെ ഭാര്യ അനു മഹേഷിന്റെ(22) ആത്മഹത്യക്ക് പിന്നില്‍ ഭര്‍ത്താവിന്റെ പീഡനമാണെന്ന് ബന്ധുക്കളുടെ ആരോപണം. കോട്ടയം പാമ്ബാടി സ്വദേശിനിയായ അനു ഒന്നരവര്‍ഷം മുന്‍പാണ് കല്ലോട്ടെ മഹേഷിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. മംഗലാപുരത്തെ പഠനത്തിനിടയിലാണ് അനുവും മഹേഷും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇവരുടെ ബന്ധത്തില്‍ ഒമ്ബതു മാസം പ്രായമുള്ള ഒരു പെണ്‍ കുഞ്ഞുണ്ട്.

First Paragraph Rugmini Regency (working)

കോട്ടയം ആനിക്കാട് വെസ്റ്റ്ല്‍ താനിപ്പാറ ഹൗസില്‍ ടി.ജെ. ആന്റണിയുടെയും പ്രീതി ആന്റണി യുടേയും മകളാണ് അനു. വിവാഹശേഷം അനുവിന് സ്വന്തം വീട്ടുകാരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അനു പ്രണയിച്ച്‌ വിവാഹം കഴിച്ചതോടെ കുടുംബം പാടെ തകര്‍ന്ന അവസ്ഥയിലുമാണ്. ഗള്‍ഫില്‍ നഴ്‌സായിരുന്ന അമ്മ ജോലി രാജിവെച്ച്‌ നാട്ടിലെത്തി. ഇതിനിടയില്‍ അനുവിന്റെ അമ്മയും അച്ഛനും തമ്മില്‍ അകലുകയും ചെയ്തു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും മഹേഷ് അനുവിനെ അനുവദിച്ചില്ല. നാട്ടുകാര്‍ക്കും യുവതിയെ കുറിച്ച്‌ കൂടുതലൊന്നും അറിയില്ലായിരുന്നു.

ദിവസേന മദ്യപിച്ചെത്തുന്ന മഹേഷ് അനുവിനെ മാനസികവും ശാരീകവുമായി പീഡിപ്പിക്കുകയായിരുന്നു ഇതിനിടയില്‍ ഒരു തവണ അമ്മയുമാ യി അനു മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും തന്റെ കഷ്ടപ്പാടുകള്‍ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. ഇതറിഞ്ഞ മഹേഷ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി സിം കാര്‍ഡ് നശിപ്പിക്കുകയും ചെയ്തു. രണ്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് മദ്യപിച്ചെത്തി ശാരീരികമായി ദ്രോഹിക്കുന്നതിനാല്‍ ഇവിടെ നിന്നും നാട്ടിലേക്ക് പോകാന്‍ വരെ അനു ആലോചിച്ചിരുന്നു എന്നാണ് ആരോപണം.

Second Paragraph  Amabdi Hadicrafts (working)

എന്നാല്‍ നാട്ടുകാരുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ആശ്രമവും പരാജയപ്പെടുകയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് ഭര്‍തൃവീട്ടിനകത്തെ കിടപ്പു മുറിയില്‍ അനുവിനെ തൂങ്ങി യനിലയില്‍ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

മകളുടെ മരണവാര്‍ത്തയറിഞ്ഞ് അമ്മയും സഹോദരന്‍ റോബിന്‍ ആന്റണിയും ബന്ധുക്കളും കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ എത്തിയശേഷം മരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്നാണ് അറിയുന്നത്. അനുവിന്റെ മരണത്തെകുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇതിനകം സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. അനുഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇക്കാരണത്താല്‍ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്

രണ്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് മദ്യപിച്ചെത്തി ശാരീരികമായും മാനസികമായും ഉപദ്രവിക്കും ,നാട്ടുകാരുമായി ഒരു ബന്ധവുമില്ലാതാക്കി രക്ഷപ്പെടനുള്ള സാദ്ധ്യതകള്‍ അടച്ചു. ഒടുവില്‍ യുവതി മരണം തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ആരോപണം.