Header 1 vadesheri (working)

വിവാദങ്ങൾക്കിടയിൽ രവിപിള്ളയുയുടെ മകൻ വിവാഹിതനായി

Above Post Pazhidam (working)

ഗുരുവായൂര്‍: വിവാദങ്ങൾക്കിടയിൽ പ്രവാസി വ്യവസായി പത്മശ്രീ : ബി. രവിപിള്ളയുടേയും ഗീതയുടേയും മകന്‍ ഗണേഷും, കോഴിക്കോട് ബാലുശ്ശേരി ”അമൃത” ത്തില്‍ സുരേഷ്ബാബുവിന്റേയും, നിഷയുടേയും മകള്‍ അഞ്ജനയും ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് രാവിലെ വിവാഹിതരായി.

First Paragraph Rugmini Regency (working)

സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.പി, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, തോട്ടത്തില്‍ രവീന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ,വി എസ് എ മാനേജിംഗ് ഡയറക്ടർ വിജയകുമാർ, ഗോകുലം ഗോപാലന്‍, ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരന്‍, സി.കെ. പദ്മനാഭന്‍, എം.ടി. രമേശ്, സംവിധായകന്‍ വിജി തമ്പി, നടന്‍മാരായ മോഹന്‍ലാല്‍, ദിലീപ്, കാവ്യാമാധവന്‍, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, എ.ഡി.ജി: ബി. സന്ധ്യ, മുന്‍ ഡി.ജി.പി: ലോക്നാഥ് ബെഹ്റ, ഡി.ഐ.ജി.മാരായ വിജയ്സാക്കറെ, എം.ആര്‍. അജിത്കുമാര്‍ തുടങ്ങീ വിവിധ മേഖലകളിലെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം വിവാഹം നടത്താൻ എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു എങ്കിലും വിവാഹത്തിന് പ്രോട്ടോകോൾ പാലിച്ചില്ല എന്ന ആരോപണം ഉയരുന്നുണ്ട് . . ക്ഷേത്ര നടയിൽ ആചാര ലംഘനം നടത്താൻ അനുമതി നൽകിയതിന് ഭരണ സമിതിക്കെതിരെ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി ദേവസ്വത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്