കൊച്ചി: സിലിക്കണ്‍ വാലി ആസ്ഥാനമായ പ്രമുഖ ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് ദാതാക്കളായ പര്‍പ്പ്ള്‍ഗ്രിഡ്‌സ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ദുബായ് ആസ്ഥാനമായ സി ആന്‍ഡ് എച്ച് ഗ്ലോബലിന്റെ അനുബന്ധ കമ്പനിയായ ബ്ലൂആരോസുമായി സഹകരിച്ചാണ് ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പര്‍പ്പ്ള്‍ഗ്രിഡ്‌സ് ഒരുങ്ങുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പര്‍പ്പ്ള്‍ഗ്രിഡ്‌സിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷന്‍ പ്ലാറ്റ്‌ഫോമായ ക്ലൗഡ് അധിഷ്ഠിത പര്‍പ്പ്ള്‍ക്ലൗഡ് ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കും. കൃത്രിമ ബുദ്ധിയിലൂടെ (എഐ) ഇടപാടുകളുടെ ഓട്ടോമേഷന്‍, വില്‍പന വര്‍ധിപ്പിക്കല്‍, ലീഡ് ജനറേഷന്‍, റിപ്പോര്‍ട്ടിങ്, ബിസിനസ് സാഹചര്യങ്ങള്‍ മനസിലാക്കാനുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളാണ് പര്‍പ്പ്ള്‍ക്ലൗഡ് ലഭ്യമാക്കുന്നതെന്ന് പര്‍പ്പ്ള്‍ഗ്രിഡ്‌സ് സിഒഒ സന്തോഷ്‌കുമാര്‍ പറഞ്ഞു. പര്‍പ്പ്ള്‍ഗ്രിഡ്‌സിന്റെ വിപണന പങ്കാളിയായ ബ്ലുആരോസ് തങ്ങളുടെ സേവനങ്ങള്‍ വിപണനം ചെയ്യുകയും മേഖലയിലെ ക്ലയന്റ് റിലേഷന്റെ ചുമതല വഹിക്കുകയും ചെയ്യുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി.
ഏത് ബിസിനസ് മേഖലയായാലും സമൂഹ മാധ്യമങ്ങള്‍, ആപ്പുകള്‍, വെബ്‌സൈറ്റ് തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളുമായുള്ള ഇടപെടലുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ചാറ്റ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍വെര്‍സേഷണല്‍ കമ്പ്യൂട്ടിങ്ങില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള പര്‍പ്പ്ള്‍ക്ലൗഡ്. ഏത് തരം ബിസിനസായാലും അവയുടെ ആവശ്യാനുസരണം പ്രത്യേകമായി രൂപകല്‍പന ചെയ്യാവുന്നതുമാണ്. സര്‍ക്കാര്‍ മേഖല, കോള്‍ സെന്ററുകള്‍, ആരോഗ്യ പരിപാലനം, ട്രാവല്‍ , ടൂറിസം, മീഡിയ, കമ്മ്യൂണിക്കേഷന്‍, റീട്ടെയ്ല്‍, ഓട്ടോമൊബൈല്‍, ടെലികോം, ഇകോമേഴ്‌സ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പര്‍പ്പ്ള്‍കൗഡ് സേവനം ലഭ്യമാക്കുന്നുണ്ട്.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പര്‍പ്പ്ള്‍ക്ലൗഡ് എഐ സൊല്യൂഷന്‍സ് ആരംഭിച്ചത്. സമ്പദ്ഘടന ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഈ സമയത്ത് നിക്ഷേപങ്ങള്‍ക്കും അതില്‍ നിന്നുള്ള വരുമാനത്തിനുമിടയില്‍ സൂക്ഷ്മമായ സന്തുലനം സൃഷ്ടിക്കാനായി ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമാണ് ഈ എഐ പ്ലാറ്റ്‌ഫോമെന്ന് ബ്ലൂആരോസ് ഡയറക്ടര്‍ രാജേഷ് മേനോന്‍ പറഞ്ഞു.
വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ എല്ലാ സമൂഹ മാധ്യമ ശൃംഖലകളെയും ഒരു ഏകീകൃത എഐ പ്ലാറ്റ്‌ഫോമില്‍ സംയോജിപ്പിച്ചതാണ് ഈ സേവനങ്ങള്‍. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ആശയവിനിമയം നടത്താവുന്ന ഈ പ്ലാറ്റ്‌ഫോം ഏകീകൃത ഡാഷ്‌ബോര്‍ഡോട് കൂടിയുള്ളതാണ്. ഉപഭോക്താക്കളുമായി കൂടുതല്‍ ആശയവിനിമയം നടത്താനും അവരുടെ പരാതികള്‍ പരമാവധി കുറയ്ക്കാനും അതിലൂടെ വരുമാനം വര്‍ധിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
നിക്ഷേപങ്ങളില്‍ നിന്നുള്ള വരവ് വര്‍ധിപ്പിക്കാന്‍ ബിസിനസുകളെ സഹായിക്കാനായി അതിനൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയാണ് ബ്ലൂആരോസ് ചെയ്യുന്നതെന്ന് രാജേഷ് മേനോന്‍ പറഞ്ഞു. ഒരു ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്കായി വിവിധ തലങ്ങളിലുള്ള വൈദഗ്ധ്യവും നൂതനാശയങ്ങളും സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. പരസ്യങ്ങള്‍ക്കപ്പുറം ബ്രാന്‍ഡുകളെ കൊണ്ടുപോയി ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിലേക്കായി അവരെ മാറ്റുകയാണ് ചെയ്യുന്നതെന്നും രാജേഷ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.
വിശദ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക- [email protected]