Post Header (woking) vadesheri

കാറിടിച്ചു മധ്യ വയസ്കൻ മരിച്ച സംഭവത്തിൽ നിറുത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ

Above Post Pazhidam (working)

കുന്നംകുളം : കൊരട്ടിക്കരയിൽ കാറിടിച്ചു കാൽ നട യാത്രികൻ മരിച്ച സംഭവത്തിൽ അപകടം; നിറുത്താതെ പോയ കാറും ഡ്രൈവറെയും പോലീസ് പിടി കൂടി കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.പാവറട്ടി വെന്മേനാട് അമ്പലത്ത് വീട്ടില്‍ സിദ്ദിഖിനെ യാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

Ambiswami restaurant

കുന്നംകുളം പോലീസ് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ വീട്ടില്‍ നിന്നും പിടികൂടിയത്.എസ്‌ഐമാരായ മണികണ്ഠന്‍, ഷെക്കീര്‍ അഹമ്മദ്, ഹേമലത,എ.എസ്.ഐ. ഗോകുലന്‍, സതീഷ്‌കുമാര്‍, ഹംദ് ,സജീവന്‍, ഗഗേഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Second Paragraph  Rugmini (working)

സംസ്ഥാന പാതയിൽ കൊരട്ടിക്കര പള്ളിക്കു സമീപം കാറിടിച്ച് ആലിൻചുവട് കൊല്ലൻമാർ വീട്ടിൽ ഹരിദാസൻ (54) ആണ് മരിച്ചത്. കടകളിൽ സഞ്ചികൾ വിതരണം ചെയ്യുന്ന ജോലിയാണ് ഇദ്ദേഹത്തിന്. കൊരട്ടിക്കരയിലെ കടയിൽ സാധനം കൊടുത്ത് തിരികെ തന്റെ വാഹനത്തിനു സമീപത്തേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ കുറ്റിക്കാട്ടിലേക്കു തെറിച്ചു വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നു ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.