Post Header (woking) vadesheri

രാത്രി കാല കര്‍ഫ്യൂ, കപ്പേളയുടെ ഭണ്ഡാരം കുത്തി പൊളിച്ചു മോഷണം

Above Post Pazhidam (working)

ഗുരുവായൂർ : രാത്രി കാല കര്‍ഫ്യൂവിന്റെ മറവില്‍ കപ്പേളയുടെ ഭണ്ഡാരം കുത്തി പൊളിച്ചു മോഷണം. കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ഇടവകയുടെ പുന്നത്തൂര്‍ റോഡിലുള്ള സെന്റ് ജോര്‍ജ് കപ്പേളയുടെ ഭണ്ഡാരമാണ് കുത്തിപൊളിച്ചത് . ഭണ്ഡാരത്തിന്റെ പുറത്തും അകത്തുമുളള രണ്ട് പൂട്ടുകളാണ് തകര്‍ത്തിട്ടുള്ളത്. ഭണ്ഡാരത്തിന് സമീപം നാണയങ്ങള്‍ കിടക്കുന്നത് കണ്ട് പ്രാര്‍ത്ഥനക്കെത്തിയവരാണ് പള്ളികമ്മിറ്റിയെ വിവരം അറിയിക്കുന്നത്. ഭാരവാഹികളെത്തി ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി.

Ambiswami restaurant

Second Paragraph  Rugmini (working)

പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ മാസമാണ് അവസാനമായി ഭണ്ഡാരം തുറന്നെണ്ണിയത്. 10,000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എപ്പോഴും ആള്‍ പെരുമാറ്റുള്ള സ്ഥലമാണിവിടെ. കര്‍ഫ്യൂ ആയതിനാല്‍ റോഡിൽ വാഹന ഗതാഗതം ഇല്ലാതായത് മോഷ്ടക്കൾക്ക് അനുഗ്രഹമായി . മേഖലയില്‍ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു