പിടി കുര്യാക്കോസ് മാസ്റ്റർ സ്മൃതി സംഗമം മുരളി പെരുനെല്ലി ഉൽഘാടനം ചെയ്തു
പാവറട്ടി : പി. ടി. കുര്യാക്കോസ് മാസ്റ്റർ സ്മൃതി ഭവനിൽ അഡ്വാൻസ്ഡ് റിസർച്ച് സെൻറർ ആരംഭിയ്ക്കുവാനുള്ള കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്ന് മണലൂർ എംഎൽഎ മുരളി പെരുനെല്ലി . സംസ്കൃത ഭാഷാ ചരിത്രത്തിൽ സ്വന്തം ഹൃദയരക്തം കൊണ്ട് പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത് പിടി കുര്യാക്കോസ് മാസ്റ്ററുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച സ്മൃതി സംഗമവും സംസ്കൃത ദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സിന്ധു സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പി. ടി. കുര്യാക്കോസ് സ്മൃതി ഭവനം ഒരു സാംസ്കാരിക പൈതൃക കേന്ദ്രമായി മാറ്റിയെടുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാലടി സംസ്കൃത സർവ്വകലാശാല പ്രൊഫസർ പി സി മുരളീ മാധവൻ മുഖ്യ പ്രഭാഷണം ചെയ്തുകൊണ്ട് പറഞ്ഞു. പി.ടി. കുര്യാക്കോസ് മാസ്റ്റർ മെമ്മോറിയൽ ചെയർമാൻ റാഫി നീലങ്കാവിൽ,
രാധാകൃഷ്ണൻ കാക്കശ്ശേരി, ഡോ.ഫാ. വിൽസൺ കോക്കാട്ട്, പ്രസാദ് കാക്കശ്ശേരി, പ്രോഗ്രാം കൺവീനർ ബെന്നി പി. എഫ്. എന്നിവർ പ്രസംഗിച്ചു.
പി.ടി. കുര്യാക്കോസ് മാസ്റ്റർ മെമ്മോറിയലിന്റേയും പ്രൊഫസർ പി.സി. വാസുദേവൻ ഇളയത് മാസ്റ്റർ ട്രസ്റ്റിന്റേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്