Header 1 vadesheri (working)

മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം

Above Post Pazhidam (working)

മലപ്പുറം : മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പോലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചത്.

First Paragraph Rugmini Regency (working)

ഒരാഴ്ചയ്‌ക്ക് മുൻപായിരുന്നു സംഭവം. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. യുവാവിനെ മർദ്ദിക്കുന്ന വീഡിയോ അക്രമി സംഘം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്‌റ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സൽമാനുൽ എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഏഴ് പേർക്കും പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് പറയുന്നു.

മലപ്പുറത്ത് ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടാകുന്നത്. ആഗസ്റ്റ് 14 ന് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ മനംനൊന്ത് അദ്ധ്യാപകനും കലാസംവിധായകനുമായ സുരേഷ് ചാലിയം ആത്മഹത്യ ചെയ്തിരുന്നു. ഒരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഗുണ്ടകൾ അദ്ദേഹത്തെ ആക്രമിച്ചത്.

Second Paragraph  Amabdi Hadicrafts (working)