Post Header (woking) vadesheri

തിരുവോണ നാളിൽ ഇരിങ്ങാലക്കുടയിൽ യുവാവിന്റെ മരണം , രണ്ട് ജോഡി ദമ്പതികൾ അറസ്റ്റിൽ

Above Post Pazhidam (working)

തൃശൂർ: ഇരിങ്ങാലക്കുട കിഴുത്താണിയിൽ വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കിഴുത്താണി സ്വദേശി സൂരജ് ആണ് മർദനത്തിൽ മരിച്ചത്. ചേനത്ത് പറമ്പിൽ ഷാജു (47, ഭാര്യ രഞ്ജിനി (39), പൊറത്തുശേരി  ലോറൻസ് (50), ഭാര്യ സിന്ധു (39) എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി വീട്ട് വാടക നൽകാത്തതിനെത്തുടന്ന് സൂരജും വീട്ടുടമയും തമ്മിൽ തർക്കത്തിലായിരുന്നു.

Ambiswami restaurant

Second Paragraph  Rugmini (working)

കഴിഞ്ഞ ദിവസം ലോറൻസും ഷാജുവും ഭാര്യമാരും ചേർന്ന് വാടകക്കാരെ ഇറക്കിവിട്ട് വീട്ടിൽ താമസിക്കാനെത്തി. തർക്കം പരിധി വിട്ടതോടെ ഇരുമ്പ് വടിയും മരപ്പലകയും ഉപയോഗിച്ച് വീട്ടുടമയും കൂട്ടരും വാടകക്കാരെ ആക്രമിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ സൂരജും അച്ഛൻ ശശിധരനും സഹോദരൻ സ്വരൂപും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രാവിലെയാണ് സൂരജ് മരിച്ചത്. 

Third paragraph