Post Header (woking) vadesheri

തൃശൂരിൽ ടി പി ആർ ഉയർന്നു തന്നെ 21.62%, 2,027 പേര്‍ക്ക് കൂടി കോവിഡ്

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 2,027 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,433 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,471 ആണ്. തൃശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,78,633 ആണ്. 3,67,287 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.62% ആണ്.

Ambiswami restaurant

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,011 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Second Paragraph  Rugmini (working)

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 157 പുരുഷന്‍മാരും 143 സ്ത്രീകളും 10 വയസ്സിനു താഴെ 75 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 226
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 499
സര്‍ക്കാര്‍ ആശുപത്രികളില്‍ – 324
സ്വകാര്യ ആശുപത്രികളില്‍ – 502
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 591
കൂടാതെ 5,302 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,809 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 312 പേര്‍ ആശുപത്രിയിലും 2,497 പേര്‍ വീടുകളിലുമാണ്.

9,377 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,169 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,065 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 143 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 27,47,715 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ആനന്ദപുരം, വാടാനപ്പിള്ളി ,പാണഞ്ചേരി,മുല്ലശ്ശേരി എന്നിവിടങ്ങളില്‍ നാളെ (22ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്. ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 49,724 41,818
മുന്നണി പോരാളികള്‍ 39,751 27,352
18-44 വയസ്സിന് ഇടയിലുളളവര്‍ 5,03,953 47,966
45 വയസ്സിന് മുകളിലുളളവര്‍ 10,63,081 5,16,566

ആകെ 16,56,509 6,33,702