Madhavam header
Above Pot

തിരുവോണ നാളില്‍ കണ്ണനെ കാണാന്‍ വൻ ഭക്തജനത്തിരക്ക്.

ഗുരുവായൂർ : തിരുവോണ നാളില്‍ കണ്ണനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നതുമുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ സാമൂഹിക അകലം പാലിച്ചാണ് ഭക്തരെ കടത്തി വിട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് പുറമേ കൂടുതല്‍ പോലീസും ഉണ്ടായിരുന്നു .ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിക്കാനും തിരക്കനുഭവപ്പെട്ടു.

Astrologer

പുലര്‍ച്ചെ ക്ഷേത്രം ഉരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് ഭഗവാന് ആദ്യ ഓണപ്പുടവ സമര്‍പ്പിച്ചത്. തുടര്‍ന്ന് ഭക്തരും ഓണപ്പുടവ സമര്‍പ്പിച്ചു. ഉഷപൂജവരെ ഓണപ്പുടവ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരുന്നു. രാവിലെ ഏഴിന് മേളത്തോടെ കാഴ്ചശീവേലി നടന്നു. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്നെങ്കിലും ഇത്തവണയും തിരുവോണ സദ്യ ഒഴിവാക്കിയിരിക്കുകയാണ്. ഗുരുവായൂരപ്പന് നമസ്‌കാര സദ്യയോടെയായിരുന്നു ഉച്ച പൂജ. ഉത്രാട നാളില്‍ ഭഗവാന് കാണിക്കയായി ലഭിച്ച പഴം കൊണ്ടുള്ള നുറുക്കും പഴപ്രഥമനും ഉച്ചപൂജക്ക് നിവേദിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിനും മേളത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലിയും രാത്രി തിരുവോണവിളക്കും നടന്നു

Vadasheri Footer