റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ കൊള്ളയടിക്കുത് അവസാനിപ്പിക്കണം.
ചാവക്കാട്: റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ വിമാനത്താവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് ഇൻകാസ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, മാസങ്ങളോളം ശമ്പളം ലഭിക്കാതെയും ഏറെ പ്രയാസം നേരിടുന്ന പ്രവാസി മലയാളികൾക്ക് തിരികെ ഗൾഫ് നാടുകളിലേക്ക് പോകുവാൻ ഉള്ള പ്രവേശന അനുമതിയും, ഭാരിച്ച വിമാന ടിക്കറ്റ് നിരക്കും,മറ്റ് കോവിഡ് മാനദണ്ഡ കടമ്പകളും കടന്നതിനു ശേഷം സംസ്ഥാനത്തെ എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ വൻ തുക ഈടാക്കുന്നത് .
,
മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി 500രൂപ നിരക്കിൽ ചെയ്യുന്ന റാപ്പിഡ് ടെസ്റ്റ് കേരളത്തിലെ എയർപോർട്ടുകളിൽ 2500രൂപ മുതൽ 3000രൂപ യോളം ഈടാക്കി സ്വകാര്യ കമ്പനികൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കാനും, ടെസ്റ്റ് പൂർണ്ണമായും സൗജന്യമാക്കുകയോ, മറ്റ് സംസ്ഥാനങ്ങൾ ഈടാക്കുന്ന 500രൂപ നിരക്കിലേക്ക് നിജപ്പെടുത്താനോ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഇൻകാസ് ഭാരാവാഹികൾ ആയ സി സാദിഖ് അലി, നവാസ് തെക്കുംപുറം, രതീഷ് ഇരട്ടപ്പുഴ, ഹസ്സൻ വടക്കേക്കാട്, വി. മുഹമ്മദ് ഗെയ്സ് എന്നിവർ ചേർന്ന് പൊതു മരാമത്ത്, ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയത്.