കണ്ടെയ്ൻമെൻറ് സോണില്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍
തിരുവനന്തപുരം : കണ്ടെയ്ൻമെൻറ് സോണില്‍ കോവിഡില്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ഓഫിസുകളിൽ ഓണാഘോഷ പരിപാടികൾക്ക് അനുമതിയില്ല. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണമെന്നും യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെൻറ് സോണുകളില്‍ മുഴുവൻ പേരെയും പരിശോധന നടത്തും. നെഗറ്റിവ് റിസൾട്ടുള്ള മുഴുവന്‍ പേരെയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ് ചെയ്യും.
വലിപ്പത്തിനനുസരിച്ച് പത്ത് ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റ് നാല് ജില്ലകള്‍ 25,000 വാക്‌സിനേഷനും നല്‍കണമെന്നും നിർദേശിച്ചു.
മറ്റ് തീരുമാനങ്ങൾ:
സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം
ഓണ്‍ലൈന്‍ ക്ലാസുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും
സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നത് ഒഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണം
വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവത്കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും