Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 2,384 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 15.93%

First Paragraph  728-90
 തൃശ്ശൂര്‍ :  ജില്ലയില്‍ വെളളിയാഴ്ച്ച  2,384 പേര്‍ക്ക് കൂടി             കോവിഡ്-19 സ്ഥിരീകരിച്ചു; 2,679 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി  ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  10,761  ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,59,869 ആണ്. 3,47,252 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.93% ആണ്.

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 2,358 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Second Paragraph (saravana bhavan

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 131 പുരുഷന്‍മാരും 166 സ്ത്രീകളും 10 വയസ്സിനു താഴെ 80 ആണ്‍കുട്ടികളും 172 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 233
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 586
സര്‍ക്കാര്‍ ആശുപത്രികളില്‍ – 350
സ്വകാര്യ ആശുപത്രികളില്‍ – 476
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 743

കൂടാതെ 5,989 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,474 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 281 പേര്‍ ആശുപത്രിയിലും 2,193 പേര്‍ വീടുകളിലുമാണ്.

     14,967 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,006  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,735 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 226  പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 26,49,838 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


മുണ്ടൂര്‍, ചാമക്കാല, പോര്‍ക്കുളം, ചൂണ്ടല്‍, വലപ്പാട്, ഏങ്ങണ്ടിയൂര്‍, കൂഴൂര്‍, മാമ്പ്ര, കാറളം, പറപ്പൂക്കര എന്നിവിടങ്ങളില്‍ നാളെ (14ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

  വിഭാഗം                       ഫസ്റ്റ് ഡോസ്     സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 49,467 41,753
മുന്നണി പോരാളികള്‍ 39,549 27,318
18-44 വയസ്സിന് ഇടയിലുളളവര്‍ 3,81,034 41,424
45 വയസ്സിന് മുകളിലുളളവര്‍ 9,56,141 4,84,420
ആകെ 14,26,191 5,94,915