![](https://malayalamdaily.in/wp-content/uploads/2021/08/janakeeya-munnani-samaram.jpg)
മദ്യശാലകൾ ആറിരട്ടി ആക്കി വർധിപ്പിക്കണമെന്ന ശുപാർശ തള്ളിക്കളയണം
ചാവക്കാട് : സംസ്ഥാനത്ത് നിലവിലുള്ള മദ്യശാലകൾ ആറിരട്ടി ആക്കി വർധിപ്പിക്കണമെന്ന സംസ്ഥാന എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകിയ ശുപാർശ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാനതലത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ജനകീയമുന്നണിയുടെ ചാവക്കാട് താലൂക്ക് കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുൻപിൽ സത്യാഗ്രഹം നിൽപ്പ് സമരം നടത്തി
![Above Pot](https://malayalamdaily.in/wp-content/uploads/2024/04/WhatsApp-Image-2024-04-09-at-22.53.20.jpeg)
താലൂക്ക് കൺവീനർ തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു ചാവക്കാട് നഗരസഭയുടെ മുൻ കൗൺസിലറും ചാവക്കാട് പൗരാവകാശ വേദിയുടെ പ്രസിഡന്റ് മായ നൗഷാദ് തെക്കുംപുറം ധർണ ഉദ്ഘാടനം ചെയ്തു ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താഖ് അലി മുഖ്യപ്രഭാഷണം നടത്തി. മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി അംഗം വി.സിദ്ദീഖ് ഹാജി, ഇൻകാസ് ദുബായ് സ്റ്റേറ്റ് സെക്രട്ടറി സാദിഖലി ,ജോസഫ് പേരകം, സുഹാസ് വെളിയങ്കോട് തുടങ്ങിയവർ പ്രസംഗിച്ചു