സ്ത്രീ ശരീരത്തിൽ അനുമതി കൂടാതെയുള്ള കയ്യേറ്റവും ലൈംഗിക പീഡനമാണ് : ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി ∙ സ്ത്രീ ശരീരത്തിൽ അനുമതി കൂടാതെയുള്ള ഏതുതരം കയ്യേറ്റവും ലൈംഗിക പീഡനമാണെന്നു നിർവചിച്ചു ഹൈക്കോടതി. പീഡനക്കേസ് പ്രതിയായ പിറവം സ്വദേശി നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലാണു നിര്‍ണായക നിർവചനം. ലൈംഗിക പീഡനക്കേസിൽനിന്നു രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിനു തടയിട്ടുകൊണ്ടായിരുന്നു കോടതിയുടെ വിധി.
കേസിൽ പ്രതിക്കു പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ ആജീവനാന്ത തടവിനു വിധിച്ചത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചിട്ടുണ്ട്.

Poonthanam

Vasudev Inn
Rugmani 700-200

പെൺകുട്ടിക്കു പ്രായപൂർത്തിയായില്ല എന്ന വാദം പ്രോസിക്യൂഷനു തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ തുടർച്ചയായുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ പരാമർശിച്ചുകൊണ്ടാണു ഹൈക്കോടതിയുടെ വിധിപ്രസ്താവം.ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പീഡനമായി കണക്കാക്കരുതെന്നുമായിരുന്നു പ്രതി കോടതിയിൽ വാദിച്ചത്. ഇതു തള്ളിയ കോടതി, പ്രതിയുടെ സ്വകാര്യ അവയവം ഉപയോഗിച്ചു പെണ്‍കുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതിനെ പീഡനമായിത്തന്നെ കാണാന്‍ സാധിക്കുമെന്നു വ്യക്തമാക്കി. പ്രതി സമ്മതിച്ച പ്രവൃത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ നല്‍കേണ്ടതാണെന്നും കോടതി പറഞ്ഞു.

First Paragraph Jitesh panikar (working)

2015ൽ‍ പീഡനത്തിന് ഇരയായ പതിനൊന്നുകാരി വയറുവേദനയ്ക്കു ചികിത്സ തേടിയെത്തിപ്പോൾ ഡോക്ടറുടെ ചോദ്യത്തിനു മറുപടിയായാണ് അയൽവാസിയുടെ അതിക്രമം വെളിപ്പെടുത്തിയത്. കർശനമായും പൊലീസില്‍ പരാതിപ്പെടണമെന്നു നിർദേശിച്ചാണ് ചികിത്സ നൽകി വിട്ടയച്ചതെങ്കിലും അപമാനഭയം മൂലം പെണ്‍കുട്ടിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടില്ല. ചൈല്‍ഡ് ലൈന്‍ നടത്തിയ ഇടപെടലുകൾക്കു പിന്നാലെയാണു കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.